മ​ദ്യ​​ശാ​ല​യു​ടെ സ​മീ​പ​ത്തുകൂ​ടി സ്ത്രീ​ക​ള്‍​ക്കു പോ​കാ​നാ​വാ​ത്ത സ്ഥി​തി​യെന്നു ഹൈ​ക്കോ​ട​തി

12:58 AM Jul 31, 2021 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളു​​​ടെ സ​​​മീ​​​പ​​​ത്തു​​കൂ​​​ടി സ്ത്രീ​​​ക​​​ള്‍​ക്കും കു​​​ട്ടി​​​ക​​​ള്‍​ക്കും പോ​​​കാ​​​നാ​​​വാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ല്‍ മ​​​തി​​​യാ​​​യ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന വി​​​ധി പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു​​​ള്ള കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​രീ​​​ക്ഷ​​​ണം.

വേ​​​ണ്ട​​​ത്ര സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തെ മ​​​ദ്യ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു മൂ​​​ലം പൊ​​​തു​​​നി​​​ര​​​ത്തി​​​ലേ​​​ക്ക് ക്യൂ ​​​നീ​​​ളു​​​ന്നു. മ​​​ദ്യ​​​വി​​​ല്പ​​​ന ബെ​​​വ്‌​​​കോ​​​യു​​​ടെ കു​​​ത്ത​​​ക​​​യാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ മ​​​ദ്യ​​​വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​ത്. മ​​​റ്റു സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വി​​​ല്‍​ക്കു​​​ന്ന​​​പോ​​ലെ മാ​​​ന്യ​​​വും പ​​​രി​​​ഷ്‌​​​കൃ​​​ത​​​വു​​​മാ​​​യ രീ​​​തി​​​യി​​​ല്‍ മ​​​ദ്യം വി​​​റ്റാ​​​ല്‍ ഈ ​​​സ്ഥി​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും. മ​​​ദ്യ​​വി​​​ല്പ​​​ന​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​ത്. ക​​​ള്ള​​​ക്ക​​​ട​​​ത്തു സാ​​​ധ​​​ന​​​മ​​​ല്ല വി​​​ല്‍​ക്കു​​​ന്ന​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.
സം​​​സ്ഥാ​​​ന​​​ത്തെ 306 മ​​​ദ്യ​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളി​​​ല്‍ 96 എ​​​ണ്ണം മ​​​തി​​​യാ​​​യ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നും ഇ​​​വ മാ​​​റ്റി​​സ്ഥാ​​​പി​​​ക്കാ​​​ന്‍ എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു. നാ​​​ട്ടു​​​കാ​​​രു​​​ടെ പ​​​രാ​​​തി ഉ​​​യ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ പു​​​തി​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ പ​​​റ​​​ഞ്ഞു.

ബി​​​വ​​​റേ​​​ജ​​​സി​​​ന്‍റെ ഔ​​​ട്ട്‌​​​ലെ​​​റ്റ് വ​​​ന്നാ​​​ല്‍ ആ ​​​പ്ര​​​ദേ​​​ശം ന​​​ശി​​​ക്കു​​​മെ​​​ന്ന് ആ​​​ളു​​​ക​​​ള്‍ പേ​​​ടി​​​ക്കു​​​ന്ന​​​തു​​കൊ​​​ണ്ടാ​​​ണ് എ​​​തി​​​ര്‍​പ്പെ​​​ന്നും വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യാ​​​ണ് ഇ​​​വ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു. മി​​​ക്ക ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍​ക്കും പാ​​​ര്‍​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹ​​​ര്‍​ജി ഓ​​​ഗ​​​സ്റ്റ് 11 നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​യി മാ​​​റ്റി.