മദ്യവില്പന ശാലകളിലെ തിരക്ക്: ഹര്‍ജി മാറ്റി
01:50 AM Jul 30, 2021 | Deepika.com
കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദേശ മദ്യവില്പന ശാലകളില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി ഓഗസ്റ്റ് നാലിനു പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി മാറ്റിയത്.