കോട്ടയം: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം അടുത്ത 10 വർഷം കാലാവസ്ഥാധിഷ്ഠിത ജീവനോപാധിക്ക് പ്രാമുഖ്യം നൽകുന്ന ദശകമായി പ്രവർത്തിക്കുമെന്ന് ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ 40-ാം വാർഷിക സമ്മേളനത്തിനു ചേർപ്പുങ്കൽ ഗുഡ് സമരിറ്റൻ കണ്വൻഷൻ സെന്ററിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.
കേരളത്തിലെ 32 രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളുമായി ചേർന്ന് മലയോര കർഷകജനതയുടെ ചിരകാല ജീവന പോരാട്ടത്തിനും കടലോര ജനതയുടെ ആവാസ-ജീവസന്ധാരണ പ്രയത്നങ്ങളിലും തൊഴിൽരഹിതരായ യുവജനങ്ങൾ, ഗ്രാമീണ സ്ത്രീകൾ, വിധവകൾ, കുട്ടികൾ, വ്യത്യസ്ത കഴിവുകള്ളുള്ളവർ ഇങ്ങനെ സമൂഹത്തിന്റെ പ്രത്യേക പരിഗണനയർഹിക്കുവർക്കെല്ലാം ജീവിതത്തിൽ പ്രചോദനമായി തീരുവാൻ ദശവത്സര മാർഗരേഖ ചടങ്ങിൽ പ്രകാശനം ചെയ്തു.
മുൻ ഡയറക്്ടർമാരായ ഫാ. വർഗീസ് മറ്റമന, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ 32 രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളുടെ ഡയറക്്ടർമാർ തുട ങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. രജതജൂബിലിയോടനുബന്ധിച്ചുള്ള സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്തു.
കേരള സോഷ്യൽ സർവീസ് ഫോറം കാലാവസ്ഥാധിഷ്ഠിത ജീവനോപാധിക്കു പ്രാമുഖ്യം നൽകും: മാർ പുളിക്കൽ
01:50 AM Jul 30, 2021 | Deepika.com