കൊച്ചി: മന്ത്രി ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ജെ. ഉണ്ണിയാടന് നല്കിയ ഹര്‍ജി പിഴവുകള്‍ തിരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം നല്കി ഹൈക്കോടതി മാറ്റി.
ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്. ബിന്ദു കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ജെ. ഉണ്ണിയാടനെ 5,949 വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. പ്രഫസറാല്ലാതിരുന്നിട്ടും തന്റെ പേരിനൊപ്പം പ്രഫസര്‍ എന്നു ചേര്‍ത്താണു ബിന്ദു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതെന്നും ഇതു തെരഞ്ഞെടുപ്പു ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയാടന് ഹര്‍ജി നല്‍കിയത്.
ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലും പ്രഫ. ആര്. ബിന്ദുവെന്നാണു രേഖപ്പെടുത്തിയിരുന്നതെന്നും ഇതു വോട്ടര്‍മാരെ സ്വാധീനിക്കലാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്ത ജസ്റ്റീസ് വി. ഷെര്‍സി ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. പിഴവു പരിഹരിക്കാന്‍ സയമം വേണമെന്നു തോമസ് ഉണ്ണിയാടന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതോടെ രണ്ടാഴ്ച സമയം അനുവദിക്കുകയായിരുന്നു.
മന്ത്രി ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി മാറ്റി
01:50 AM Jul 30, 2021 | Deepika.com