കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ അഡീ. സെഷന്‍സ് കോടതി ഉത്തരവിട്ടു. തുടര്‍ച്ചയായി സാക്ഷിവിസ്താരത്തിനു ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണു വിചാരണക്കോടതിയുടെ നടപടി. വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണു ജില്ലാ പോലീസ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശം നല്‍കിയത്. കേസിലെ 10-ാം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപില്‍നിന്നു പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ ജയിലില്‍നിന്ന് അയച്ച കത്ത് എഴുതിയതു വിഷ്ണുവായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ വിചാരണ നടക്കുകയാണ്. വിചാരണ ഓഗസ്റ്റില്‍ തീരേണ്ടതാണ്. എന്നാല്‍, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാരണം വിചാരണ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമാണെന്നും കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ആകെ 140 സാക്ഷികളുള്ള കേസില്‍ 80 പേരെ ഇതിനോടകം വിസ്തരിച്ചു.
നടിയെ ആക്രമിച്ച കേസ് ; വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവ്
12:54 AM Jul 30, 2021 | Deepika.com