കൊച്ചി: രാജ്യാന്തര വ്യാപാര അവസരങ്ങള്‍ കണക്കിലെടുത്ത് സുരക്ഷിത വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലൂടെ വലിയ കോര്‍പറേറ്റുകളിലേക്ക് എത്തിപ്പെടാന്‍ ഇന്ത്യ ആസ്ഥാനമായുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു (എസ്എംഇ) ദുബായ് ആസ്ഥാനമായുള്ള ഐബിഎംസി ഇന്റര്‍നാഷണല്‍ ഡിഎംസിസി അവസരമൊരുക്കുന്നു. സ്വന്തം രാജ്യങ്ങളില്‍നിന്ന് അന്താരാഷ്ട്ര വ്യാപാരങ്ങള്‍ നടത്തുന്നതിന് എസ്എംഇകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
യുഎഇയില്‍നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര-വാണിജ്യ അവസരങ്ങളൊരുക്കുന്നവരാണ് ഐബിഎംസി. ഇ-മാര്‍ക്കറ്റ് പ്ലേസ് ട്രേഡ് ഫ്ളോ സംവിധാനത്തിലേക്ക് സൗജന്യമായി പ്രവേശനം നല്കി ഇന്ത്യ ആസ്ഥാനമായ എസ്എംഇകള്‍ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. എസ്എംഇകള്‍ മുതല്‍ ഏതു ക്ലാസ് കമ്പനികള്‍ക്കും അവരുടെ ബ്രാന്‍ഡും ഉത്പന്നങ്ങളും www.smeeconomy-uae.com ല്‍ സൗജന്യമായി ഉള്‍പ്പെടുത്താം.
രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് ഐബിഎംസി പിന്തുണ
11:47 PM Jul 29, 2021 | Deepika.com