സഹകരണമേഖലയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: ധനമന്ത്രി
01:33 AM Jul 29, 2021 | Deepika.com
തിരുവനന്തപുരം: രണ്ടു ലക്ഷം കോടി രൂപയോളം നിക്ഷേപമുള്ള സഹകരണപ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില കഴുകൻമാർ വട്ടം ചുറ്റുന്നുണ്ടെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനെ ചെറുക്കാൻ രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണപ്രസ്ഥാനത്തെ ആകെ തള്ളിപ്പറയുന്ന രീതി ശരിയല്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേത്. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി അറിയിച്ചു.