തിരുവനന്തപുരം: പട്ടയത്തിനായുള്ള ഒന്നര ലക്ഷത്തിലേറെ അപേക്ഷകൾ തീർപ്പാക്കാൻ സമയബന്ധിത നടപടി ഉറപ്പാക്കിയെന്ന് റവന്യുമന്ത്രി കെ. രാജൻ.ലാൻഡ് ട്രിബ്യൂണൽ മുന്പാകെ 1,27,242 അപേക്ഷയുണ്ട്. ലാൻഡ് ബോർഡിൽ 1295 കേസ് നിലവിലുണ്ട്. ഇവ തീർപ്പാക്കുന്നതിന് കൃത്യമായ അജണ്ട നിശ്ചയിക്കുമെന്നും സർക്കാർ ഉത്തരവുകളിലടക്കം ആവശ്യമായ ഭേദഗതി വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.അനർഹമായി ഭൂമി കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടഖി സ്വീകരിക്കും. ഭൂപരിഷ്രണ നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നവർ എത്ര ഉന്നതരായാലും അവരിൽ നിന്നു ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടയം: സമയബന്ധിത നടപടിയെന്ന് മന്ത്രി കെ. രാജൻ
01:32 AM Jul 29, 2021 | Deepika.com