തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ ശ്രദ്ധാകേന്ദ്രമാകും.
ഓഗസ്റ്റ് ഒന്പതിന് പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ കോടതി വാദം കേൾക്കും. ഈ ഹർജിയിലെ തീർപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.അഞ്ചു വർഷം മുന്പു ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയ കേസിൽ ഇനിയും കുറ്റപത്രം വായിച്ചു കേൾപ്പിച്ചിട്ടില്ല.
വിടുതൽ ഹർജി ഓഗസ്റ്റ് ഒന്പതിനു പരിഗണിക്കും
01:32 AM Jul 29, 2021 | Deepika.com