തിരുവനന്തപുരം: നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി യോഗത്തിൽ ധാരണ. ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാനാണു തീരുമാനം. നിലവിൽ ഓഗസ്റ്റ് 18 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. സമ്മേളനം വെട്ടിച്ചുരുക്കന്നതു സംബന്ധിച്ച പ്രമേയം ഇന്നു സഭയിൽ അവതരിപ്പിക്കും.
ധനകാര്യ വിഷയങ്ങൾ മാത്രമാകും ഈ സമ്മേളനം പരിഗണിക്കുക. ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ ഉണ്ടാവില്ലെന്നാണു സൂചന. സാധാരണ സമയം കൂടാതെ അധികസമയം സമ്മേളിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണു ധാരണ. ആവശ്യമെങ്കിൽ സായാഹ്ന സമ്മേളനങ്ങളും ചേരും. ഓണത്തിനു തൊട്ടുമുൻപു വരെയായിരുന്നു സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്.
നിയമസഭാ സമ്മേളനം: ഓഗസ്റ്റ് 13ന് അവസാനിപ്പിക്കും
01:32 AM Jul 29, 2021 | Deepika.com