സംസ്ഥാനത്ത് അഞ്ചു പേര്‍ക്കുകൂടി സിക്ക
02:02 AM Jul 28, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു പേര്‍ക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 56 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടു പേരാണ് നിലവില്‍ രോഗികളായുള്ളത്.