പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു - 41) എന്ന യുവകർഷകൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം.
ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും 11 മാസത്തെ അന്വേഷണത്തിൽ ആരെയും അറസ്റ്റു ചെയ്യുകയോ കുറ്റപത്രം പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. അന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് ഉടൻ നൽകുമെന്നാണ് സിബിഐ ഉദ്യോഗസ്ഥർ പറയുന്നത്. മത്തായിയുടെ മരണകാരണം കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹം 40 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച് ഭാര്യ ഷീബയും ബന്ധുക്കളും കർഷക സംഘടനകളും നടത്തിയ സമരം വലിയ ജനശ്രദ്ധ നേടിയിരുന്നു.
പി.പി. മത്തായിയുടെ കസ്റ്റഡി മരണത്തിന് ഒരുവർഷം
01:30 AM Jul 28, 2021 | Deepika.com