തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനു കൂട്ടുനിന്നിട്ടുളള സിപിഎം സംസ്ഥാന, ജില്ലാ നേതാക്കളെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നു കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഗൂഢാലോചനയും ഈ തട്ടിപ്പിൽ നടന്നിട്ടുണ്ട്.
നിക്ഷേപകരുടെ പണം പൂർണമായും ഉടൻ തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണം.നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് തട്ടിപ്പു പുറത്തുവരാതിരിക്കാൻ സിപിഎം ബോധപൂർവമായ ശ്രമമാണു നടത്തിയത്. ഇരിങ്ങാലക്കുട നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിപ്പണത്തിന്റെ കുത്തൊഴുക്കുണ്ടായിട്ടുണ്ട്. പണക്കൊഴുപ്പിന്റെ വിജയമാണ് സിപിഎമ്മിന് ഇരിങ്ങാലക്കുടയിൽ ലഭിച്ചതെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ഇരിങ്ങാലക്കുടയിലെ എൽഡിഎഫ് വിജയം പണക്കൊഴുപ്പിന്റേത്: തോമസ് ഉണ്ണിയാടൻ
01:30 AM Jul 28, 2021 | Deepika.com