തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാരിന്റെ തനിനിറം പുറത്തായെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസുകൾ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും കൂടുതൽ കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തതു സർക്കാരിന്റെ അനാസ്ഥയാണെന്നാണു കോടതി പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഹൈക്കോടതിയുടെ വിമർശനം: സർക്കാരിന്റെ തനിനിറം പുറത്താക്കി- കെ. സുരേന്ദ്രൻ
01:30 AM Jul 28, 2021 | Deepika.com