കോട്ടയം: ചിരട്ടപ്പാൽ ഇറക്കുമതിക്കുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോണ്ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി. മൂന്നു വർഷം മുന്പ് ശക്തമായ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട ഇറക്കുമതിക്കുള്ള നീക്കം സജീവമാക്കുവാനുള്ള ശ്രമങ്ങൾ ആശങ്കയോടെ മാത്രമെ കാണാൻ കഴിയൂ.
ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഴ്സിന്റെ (ബിഐഎസ്) കീഴിൽ കൊണ്ടുവന്ന് ഇറക്കുമതിക്ക് അനുമതി നേടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറക്കുമതിക്ക് അനുമതി നൽകുവാനുള്ള ഗൂഢനീക്കങ്ങൾക്കെതിരേ തുടർന്നും ശക്തമായ സമരപരിപാടികൾക്ക് കേരള കോണ്ഗ്രസ് -എം നേതൃത്വം നൽകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കേന്ദ്ര നീക്കം ഉപേക്ഷിക്കണം: ജോസ് കെ. മാണി
12:56 AM Jul 27, 2021 | Deepika.com