മൂന്ന് അഭിഭാഷകരെ ജില്ലാ ജഡ്ജിമാരായി നിയമിച്ചു
12:56 AM Jul 27, 2021 | Deepika.com
കൊച്ചി: അഭിഭാഷകരായ മൂന്നു പേരെ ജില്ലാ ജഡ്ജിമാരായി നേരിട്ട് നിയമിച്ചു. പള്ളുരുത്തി സ്വദേശിനി സ്മിത ജോര്‍ജ്, കോഴിക്കോട് ഉള്ളിയേരി സ്വദേശി ടി. ബിജു, കുന്നംകുളം സ്വദേശിനി സി.എം. സീമ എന്നീ അഭിഭാഷകർക്കാണ് നിയമനം ലഭിച്ചത്. സ്മിത ജോര്‍ജിനെ പാലക്കാട് അഡീ. ജില്ലാ ജഡ്ജിയായും ടി. ബിജുവിനെ കാസര്‍ഗോഡ് അഡീ. ജില്ലാ ജഡ്ജിയായും സി.എം. സീമയെ കല്പറ്റ അഡീ. ജില്ലാ ജഡ്ജിയുമായാണു നിയമിച്ചത്. 12 ജില്ലാ ജഡ്ജിമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറപ്പെടുവിച്ചു.