വേണാട് എക്സ്പ്രസിന്റെ ബോഗി വേർപെട്ടു
12:33 AM Jul 26, 2021 | Deepika.com
നെടുമ്പാശേരി: ഓടിക്കൊണ്ടിരിക്കെ വേണാട് എക്സ്പ്രസിന്റെ എൻജിനിൽ നിന്ന് ബോഗി വേർപെട്ടു. ഷൊർണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ബോഗിയാണ് വേർപെട്ടത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ നെടുമ്പാശേരി നെടുവന്നൂർ ഭാഗത്തായിരുന്നു സംഭവം. ബോഗി വേർപെട്ടതിനു ശേഷവും എൻജിൻ ഒരു കിലോമീറ്ററോളം ദൂരം മുന്നോട്ടു പോയി. പ്രശ്നം പരിഹരിച്ചതിനു ശേഷം ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.