നിർമാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകും: മന്ത്രി ഗോവിന്ദൻ
12:33 AM Jul 26, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവിൽ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ അറിയിച്ചു.