തിരുവനന്തപുരം: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്ത് 100 ശതമാനവും ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.96 ശതമാനവും വിജയം. അവസാന പരീക്ഷ നടക്കാത്തതിനാൽ ഇത്തവണ റാങ്ക് പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് 158 സ്കൂളുകളിലായി 7,787 വിദ്യാർഥികളാണ് ഐസിഎസ്ഇ പൂർത്തിയാക്കിയത്. ഐഎസ്സിക്ക് 68 സ്കൂളുകളിൽനിന്ന് 2,775 വിദ്യാർഥികളാണുണ്ടായിരുന്നത്. ദേശീയതലത്തിൽ ഐസിഎസ്ഇക്ക് 99.98 ശതമാനവും ഐഎസ്സിക്ക് 99.76ശതമാനവുമാണ് വിജയം.
കോവിഡ് സാഹചര്യത്തിൽ അവസാന പരീക്ഷകൾ വേണ്ടെന്നുവച്ചതിനെത്തുടർന്ന് അവസാന രണ്ടു വർഷത്തെ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കിയാണു ഫലം പ്രഖ്യാപിച്ചത്.
ഐസിഎസ്ഇക്ക് 100% വിജയം; ഐഎസ്സിക്ക് 99.96%
01:25 AM Jul 25, 2021 | Deepika.com