കിഴക്കമ്പലം: ശ്രീലങ്കയില്‍ നിക്ഷേപം നടത്താനായി കിറ്റെക്സിനെ ക്ഷണിച്ച് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ. ദ്വരൈസ്വാമി വെങ്കിടേശ്വരന് കിഴക്കമ്പലത്തെത്തി.
കിറ്റെക്സ് ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യം വാഗ്ദാനം ചെയ്തു.
കേരളത്തില്‍ പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍നിന്നു പിന്മാറുന്നുവെന്നു പ്രഖ്യാപിച്ചശേഷം കിറ്റെക്സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ വിദേശരാജ്യമാണ് ശ്രീലങ്ക. ബംഗ്ലാദേശ് കിറ്റെക്സിനെ ക്ഷണിച്ചു നേരത്തേ സന്ദേശമയച്ചിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയ കിറ്റെക്സ് ഹൈദരാബാദിൽ 1,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
മധ്യപ്രദേശ് വ്യവസായ വകുപ്പിന്റെ ഉന്നതതല സംഘം കഴിഞ്ഞയാഴ്ച കിറ്റെക്സ് സന്ദര്‍ശിച്ചു. ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകളും പുതിയ നിക്ഷേപത്തിനായി കിറ്റെക്സിനെ ക്ഷണിച്ചിട്ടുണ്ട്.
കിറ്റെക്സിനെ ക്ഷണിച്ച് ശ്രീലങ്കയും
12:38 AM Jul 25, 2021 | Deepika.com