ആലങ്ങാട് (കൊച്ചി): ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റില്‍ മെത്രാപ്പോലീത്തയുടെ പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും തിരുശേഷിപ്പ് പുനഃസ്ഥാപനവും ഇന്നു നടക്കും.
രാവിലെ ഒമ്പതിന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടനുബന്ധിച്ചാണു ചടങ്ങുകള്‍.
ഗോവ ഭദ്രാസന ദേവാലയത്തില്‍നിന്നു മാര്‍ കരിയാറ്റിലിന്റെ ഭൗതികാവശിഷ്ടങ്ങള്‍ 1961 ഏപ്രില്‍ 11നാണു ജന്മനാടായ ആലങ്ങാട് പള്ളിയുടെ മദ്ബഹയില്‍ പുനഃസംസ്കരിച്ചത്. പുനരുദ്ധരിച്ച ഈ കബറിടത്തിന്റെ ആശീര്‍വാദമാണ് ഇന്നു നടക്കുക.പള്ളിയിലുള്ള പരിശുദ്ധ മാതാവിന്റെ നവീകരിച്ച ഛായാചിത്രത്തിന്റെ പ്രകാശനവും മാര്‍ കരിയില്‍ നിര്‍വഹിക്കും. തിരുക്കര്‍മങ്ങള്‍ ഷെക്കെയ്ന ന്യൂസ് ചാനലിലും ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിന്റെ യൂട്യൂബ് ചാനലിലും തത്സമയം കാണാനാവും.
മാര്‍ കരിയാറ്റിലിന്റെ കബറിടം പുനരുദ്ധരിച്ചു
12:38 AM Jul 25, 2021 | Deepika.com