പ്രളയ സെസ് 31ന് അവസാനിക്കും
02:10 AM Jul 24, 2021 | Deepika.com
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായി ചരക്കുസേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയസെസ് 31ന് അവസാനിക്കും. 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വർഷത്തേക്കു സെസ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനത്തിലധികം നികുതിയുള്ള ചരക്കുസേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആണ് സെസ്.