തിരുവനന്തപുരം:ശബരിമല റോപ് വേ പദ്ധതി സംബന്ധിച്ച പരിസ്ഥിതി പഠന റിപ്പോർട്ട് വനംവകുപ്പിന്റെ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
എയിറ്റീൻത് സ്റ്റെപ് ദാമോദർവാലി കാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കാണ് നിർമാണ കരാർ. റവന്യൂ ഷെയർ അടിസ്ഥാനത്തിലെ കരാർ പ്രകാരം നിർമാണത്തിനും 15 വർഷത്തെ നടത്തിപ്പിനുമാണ് വ്യവസ്ഥയെന്നും മന്ത്രി അറിയിച്ചു. റോപ് വേയ്ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല റോപ് വേ പദ്ധതി: പരിസ്ഥിതി പഠന റിപ്പോർട്ട് വനം വകുപ്പിന്റെ പരിഗണനയിൽ: മന്ത്രി കെ.രാധാകൃഷ്ണൻ
12:59 AM Jul 24, 2021 | Deepika.com