കൊച്ചി: കെസിബിസി ജാഗ്രത കമ്മീഷന് കെസിഎംഎസിന്റെയും ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റര്‍നാഷണലിന്റെയും സഹകരണത്തോടെ -ഫാ. സ്റ്റാന്‍ സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല്- എന്ന വിഷയത്തില്‍ നാളെ വെബിനാര്‍ നടത്തും. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചു വരെയാണു വെബിനാര്‍.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മോഡറേറ്ററാകും. ജസ്റ്റീസ് കുര്യന് ജോസഫ്, റവ. ഡോ. ബിനോയ് പിച്ചളക്കാട്ട്, അഡ്വ. ബിനോയ് വിശ്വം എംപി, ഡോ. വിനോദ് കെ. ജോസ് എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും.
ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, റവ. ഡോ. എം.കെ. ജോര്‍ജ്, ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ. ബേബി ചാലില്‍, ഡോ. ജാന്‍സി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. കെസിബിസി ജാഗ്രതാ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോസഫ് കരിയില്‍ സമാപന സന്ദേശം നല്‍കും.
ജാഗ്രതാ കമ്മീഷന് യൂട്യൂബ് ചാനലില്‍ തത്സമയം വെബിനാര്‍ കാണാം. ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 7594900555 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നു കമ്മീഷന് സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ അറിയിച്ചു.
കെസിബിസി ജാഗ്രതാ കമ്മീഷന് വെബിനാര്‍ നാളെ
12:59 AM Jul 24, 2021 | Deepika.com