തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിനു മുകളിലെത്തി. ജൂണ്‍13 നു ശേഷം ആദ്യമായാണ് ടിപിആർ 12 ശതമാനത്തിനു മുകളിലെത്തുന്നത്. രോഗവ്യാപനം വീണ്ടും വർധിക്കുന്നു എന്ന സൂചനയാണിതു നൽകുന്നത്.
ഇന്നലെ 1,03,543 സാന്പിളുകൾ പരിശോധിച്ചപ്പോൾ 12.38 ശതമാനമാണ് ടിപിആർ. 12,818 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 122 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 15,739 ആയി. 85 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 13,454 പേർ രോഗമുക്തി നേടി. 1,28,881 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 1,605, കോഴിക്കോട് 1,586, എറണാകുളം 1,554, മലപ്പുറം 1,249, പാലക്കാട് 1,095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസർഗോഡ് 706, കണ്ണൂർ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282.
ടിപിആർ വീണ്ടും 12 നുമുകളിൽ; 12,818 പേർക്കു കോവിഡ്
12:43 AM Jul 23, 2021 | Deepika.com