ചാലക്കുടി: ഓസ്ട്രേലിയയിൽ ഉണ്ടായ വാഹനാപകടത്തിൽ ചാലക്കുടി പോട്ട സ്വദേശികളായ അമ്മയും മകളും മരിച്ചു. പോട്ട പെരിയച്ചിറ ചുള്ളിയാടൻ ബിബിന്റെ ഭാര്യ ലോട്സി(35), മകൾ കെയ്തിലിൻ (ആറ്) എന്നിവരാണ് മരിച്ചത്. ബിബിനും മറ്റു മക്കളായ കൃഫ് (10), കെയ്സണ്‍ (മൂന്ന്) എന്നിവർക്കും പരിക്കേറ്റു. ബിബിന്റെ പരിക്ക് സാരമുള്ളതല്ല.
വെയ്ൽസിൽനിന്നു ക്വീൻസ്ലാൻഡിലേക്കു കുടുംബബസമേതം പോകുമ്പോൾ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയ്ൽസിൽ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സിക്കു ക്വീൻസ്ലാൻഡിൽ ജോലികിട്ടിയിരുന്നു. അവിടേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം.
പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ബിബിൻ. മൂന്നുമാസം മുമ്പാണ് ഓസ്ട്രേലിയയിലേക്കു പോയത്. ലോട്സി ഏതാനും വർഷം മുമ്പ് ഓസ്ട്രേലിയയിൽ എത്തിയിരുന്നു.
ഓസ്ട്രേലിയയിൽ വാഹനാപകടം; മലയാളികളായ അമ്മയും മകളും മരിച്ചു
12:13 AM Jul 23, 2021 | Deepika.com