കൊച്ചി: കേസിലെ പ്രതികളുടെ വൈദ്യപരിശോധന സംബന്ധിച്ച തീരുമാനം ആഗോഗ്യസ്ഥിതി പരിഗണിച്ച് ബന്ധപ്പെട്ട ഡോക്ടര്‍ക്ക് എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് ആവശ്യമായ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവ ശ്യപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷിച്ച ജസ്റ്റീസ് നാരായണകുറുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കണമെന്നും മലപ്പുറം താനൂര്‍ സ്വദേശി ഡോ. പ്രതിഭ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളുടെ വൈദ്യപരിശോധന: ഡോക്ടര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി
12:05 AM Jul 23, 2021 | Deepika.com