തിരുവനന്തപുരം: കരട് തീരദേശ പരിപാലന പ്ലാൻ പരിശോധിച്ച് അപാകതകൾ പരിഹരിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എം. രാജഗോപാലിന്റെ സബ്ഷനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറിയെ കൂടാതെ പി. ഇസഡ്. തോമസ്, പി.ബി. സഹസ്രനാമൻ എന്നിവരാണു സമിതി അംഗങ്ങൾ.
സമിതി ഇതിനകം രണ്ടുതവണ യോഗം ചേർന്നു. പ്രീ-ഡ്രാഫ്റ്റ് തയാറാക്കുന്ന ഘട്ടത്തിൽ ടൂറിസം പ്ലാൻ, ഫിഷറീസ് പ്ലാൻ എന്നിവ ലഭ്യമാക്കണം. ടൂറിസം പ്ലാൻ ലഭ്യമായിട്ടുണ്ട്. ഫിഷറീസ് പ്ലാൻ 25-ന് ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
കരട് തീരദേശ പ്ലാൻ: അപാകത പരിഹരിക്കാൻ മൂന്നംഗ സമിതി- മുഖ്യമന്ത്രി
12:05 AM Jul 23, 2021 | Deepika.com