അഞ്ചല്‍: വിസ്മയ കേസില്‍ പ്രതിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന കിരണ്‍ കുമാറിനു ജാമ്യമില്ല. കേസില്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് പ്രോസിക്യൂഷന് ഭാഗം വാദം അംഗീകരിച്ച കോടതി കിരണിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ആത്മഹത്യാപ്രവണതയുള്ള യുവതിയാണ് വിസ്മയയെന്നും കിരണും ഭാര്യയും സൗഹൃദത്തിലായിരുന്നു അന്നേ ദിവസമെന്നും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള പ്രതിക്ക് ജാമ്യം നല്കി പുറത്തുവിടണമെന്നും പ്രതിഭാഗത്തിനായി ഹാജരായ അഡ്വ. ബി.എ. ആളൂര്‍ കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍,വിസ്മയ തൂങ്ങിമരിച്ചതാണോയെന്നു തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുന്നതിനിടെയയാണു കോവിഡ് ബാധിച്ച് പ്രതി ജയില്‍ ആശുപത്രിയിലായതെന്നും പ്രോസിക്യൂട്ടര്‍ കാവ്യാനായര് വാദിച്ചു. ഈ വാദം ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷൽ കോടതി മജിസ്ട്രേട്ട് എ. ഹാഷിം ശരിവച്ചു.
വിസ്മയ കേസ്: കിരണ്‍കുമാറിന് ജാമ്യമില്ല
01:13 AM Jul 06, 2021 | Deepika.com