തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8037 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയുടെ എണ്ണം ഗണ്യമായി കുറഞ്ഞതു കൊണ്ടു മാത്രമാണ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തിനു മുകളിൽത്തന്നെ തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാന്പിളുകളാണു പരിശോധിച്ചത്. ടിപിആർ 10.03 ശതമാനം. ഇന്നലെ 102 മരണം സ്ഥിരീകരിച്ചു. ആകെ മരണം 13,818 ആയി.
37 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 11,346 പേർ രോഗമുക്തി നേടി. 1,00,626 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്ത് 8,037 പേർക്കു കോവിഡ്
01:13 AM Jul 06, 2021 | Deepika.com