മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ഥിക്കുക: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
12:34 AM Jul 06, 2021 | Deepika.com
കൊച്ചി: മാര്‍പാപ്പ പൂര്‍ണസൗഖ്യം പ്രാപിച്ച് അനുദിന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യവാനായി കഴിവതും വേഗം തിരിച്ചെത്തുന്നതിന് ഏവരും പ്രാര്ഥിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ഥിച്ചു. പാപ്പായുടെ ഉദര ശസ്ത്രക്രിയ വിജയകരമായി നടന്നതില്‍ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.