തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്രം നൽകിയ ചുരുക്കപ്പട്ടികയിൽ മുതിർന്ന ഉദ്യോഗസ്ഥരായ സുദേഷ്കുമാർ, ബി. സന്ധ്യ, അനിൽകാന്ത് എന്നിവരെ ഉൾപ്പെടുത്തി. എന്നാൽ, സംസ്ഥാന പോലീസ് മേധാവിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന മുതിർന്ന ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ യുപിഎസ്സി അംഗീകരിച്ചു സംസ്ഥാനത്തിന് അയച്ച പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചേർന്ന യുപിഎസ്സി യോഗത്തിലാണു തീരുമാനം.
നിലവിലെ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റ ഈ മാസം 30നു വിരമിക്കുന്ന മുറയ്ക്കു പുതിയ ഡിജിപി ചുമതലയേൽക്കും. മൂന്നംഗ പട്ടികയിൽനിന്ന് ഒരാളെ മാത്രമേ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാനാകൂ. ഡിജിപി റാങ്കിലുള്ള സുദേഷ്കുമാർ നിലവിൽ വിജിലൻസ് മേധാവിയാണ്. അനിൽകാന്ത് റോഡ് സുരക്ഷാ കമ്മീഷണറാണ്. ഫയർഫോഴ്സ് മേധാവി ബി. സന്ധ്യക്കാണ് സംസ്ഥാന പോലീസ് മേധാവിയായി ഏറെ സാധ്യത കൽപ്പിക്ക പ്പെടുന്നത്.
സംസ്ഥാന പോലീസ് മേധാവി ; തച്ചങ്കരിയെ ഒഴിവാക്കി
01:16 AM Jun 25, 2021 | Deepika.com