തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക ഇന്ധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാർ ഇന്ധനങ്ങൾക്ക് നികുതി ഇളവു നൽകണമെന്ന് ആവശ്യപ്പെട്ടും ഇന്നു സംസ്ഥാന വ്യാപകമായി മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ (ഐഎൻടിയുസി) ആഭിമുഖ്യത്തിൽ സമരം നടത്തും.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ രാവിലെ 11-ന് സെക്രട്ടേറിയേറ്റ് നടയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അധ്യക്ഷത വഹിക്കും.
പെട്രോൾ വിലവർധന: ഐഎൻടിയുസി സമരം ഇന്ന്
01:16 AM Jun 25, 2021 | Deepika.com