കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരേ എംപിമാരായ ടി.എന്‍. പ്രതാപനും ഹൈബി ഈഡനും നല്കിയ ഹര്‍ജി ഹൈക്കോടതി പത്തു ദിവസത്തിനുശേഷം പരിഗണിക്കാനായി മാറ്റി. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പത്തു ദിവസത്തിനുള്ളില്‍ ഇവരുടെ അപേക്ഷയില്‍ നിയമാനുസൃതം നടപടിയെടുക്കുമെന്നു ലക്ഷദ്വീപ് ഭരണകൂടം സിംഗിള്‍ ബെഞ്ച് മുമ്പാകെ അറിയിച്ചു.
ഇതു രേഖപ്പെടുത്തിയാണു ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ഹര്‍ജി മാറ്റിയത്. ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതു മൂലം ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാനും ഇവരുടെ പരാതികള്‍ കേള്‍ക്കാനുമാണ് എംപിമാര്‍ യാത്രാനുമതി തേടിയത്.
എന്നാല്‍ കാരണമൊന്നും പറയാതെ അപേക്ഷ നിരസിച്ചെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ലക്ഷദ്വീപ് സന്ദര്‍ശനം: എംപിമാരുടെ ഹര്‍ജി പത്തു ദിവസത്തിനുശേഷം പരിഗണിക്കാനായി മാറ്റി
12:40 AM Jun 25, 2021 | Deepika.com