പരിയാരം: കഥാകൃത്ത് ടി. പദ്മനാഭനെ കോവിഡ് ബാധിച്ച് കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഇന്നലെ ചേര്‍ന്ന പ്രത്യേക കോവിഡ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. 91 വയസുള്ള അദ്ദേഹത്തിനു പ്രായാധിക്യത്തെത്തുടര്‍ന്നുള്ള പ്രശ്നങ്ങളും പനിയും ജലദോഷവും പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നു മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും പദ്മനാഭൻ നേരത്തെതന്നെ ചികിത്സയിലാണ്. രക്തത്തില്‍ ഓക്സിജന്റെ അളവ് 94 ശതമാനമാണുള്ളത്. കൂടാതെ കോവിഡ് ബാധിച്ചതിനാല്‍ അദ്ദേഹം പൂര്‍ണസമയ നിരീക്ഷണത്തിലുമാണ്.
ടി. പദ്മനാഭനു കോവിഡ് സ്ഥിരീകരിച്ചു
12:40 AM Jun 25, 2021 | Deepika.com