വാക്സിന് നയം തിരുത്തണമെന്ന ഹര്‍ജികള്‍ മാറ്റി
12:40 AM Jun 25, 2021 | Deepika.com
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം തിരുത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. പുതിയ നയം നടപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ മാറ്റിയത്.