തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍നിന്ന് കെ. മുരളീധരന് വിട്ടുനിന്നു. പങ്കെടുക്കാത്തതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കെ. മുരളീധരനുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും ഇന്നു രാവിലെ കെപിസിസി ഓഫീസില്‍ വച്ച് ചര്‍ച്ച നടത്തുമെന്നും കെ. സുധാകരന് അറിയിച്ചു.
രാഷ്ട്രീയകാര്യ സമിതി യോഗത്തിനു മുന്നോടിയായി ഇന്നലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ളവരുമായി സുധാകരന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ നിന്ന് മുരളീധരനെ ഒഴിവാക്കിയതായും ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നു മുരളീധരനുമായി കൂടിക്കാഴ്ച യെന്നാണ് സൂചന.
രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് കെ. മുരളീധരന് വിട്ടുനിന്നു
01:37 AM Jun 24, 2021 | Deepika.com