കൊച്ചി: ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ അനുവദിക്കണമെന്നു ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഭൂരിപക്ഷം ഹോട്ടലുകളും റസ്റ്ററന്റുകളും രണ്ടു മാസമായി അടഞ്ഞുകിടക്കുകയാണ്. പാര്സലിനു മാത്രമായി തുറന്ന ഭൂരിപക്ഷം ഹോട്ടലുകളും നഷ്ടം താങ്ങാനാവാതെ അടച്ചിടേണ്ടിവന്നു. പൊതുഗതാഗതം അനുവദിച്ചതോടെ ബസുകളില്‍ അടുത്തടുത്തിരുന്നു യാത്രചെയ്യുന്നവര്‍ ഹോട്ടലുകളില്‍ കയറി അകന്നിരുന്നു ഭക്ഷണം കഴിക്കുന്നതു കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന നിര്‍ദേശം യുക്തിസഹമല്ലെന്ന് അസോസിയേഷന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജയപാലും പറഞ്ഞു.
ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ അനുവദിക്കണം: കെഎച്ച്ആര്‍എ
01:10 AM Jun 24, 2021 | Deepika.com