കൊച്ചി: ലക്ഷദ്വീപിലേക്കു പോകാന്‍ അനുമതി നിഷേധിച്ചതിനെതിരേ എംപിമാരായ ടി.എന്‍. പ്രതാപന്, ഹൈബി ഈഡന് എന്നിവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളെത്തുടര്ന്ന് ദുരിതമനുഭവിക്കുന്നവരെ നേരിട്ടു കാണാനും ഇവരുടെ പരാതി കേള്ക്കാനുമായാണ് അവിടെ പോകാന്‍ എംപിമാര്‍ അനുമതി തേടിയത്.
എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഏഴു ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടം അപേക്ഷ നിരസിച്ചു. ക്വാറന്റൈനില്‍ കഴിയാന്‍ തയാറാണെന്ന് വ്യക്തമാക്കി എംപിമാര്‍ വീണ്ടും അപേക്ഷ നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എംപിമാരുടെ ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റി
01:10 AM Jun 24, 2021 | Deepika.com