കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം നടന്നു വരികയാണെന്നും മേയ് 25ന് കേസ് രജിസ്റ്റര്‍ ചെയ്തെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കോഴിക്കോടുനിന്നു കൊച്ചിയിലേക്കു കൊണ്ടുവന്ന കുഴല്‍പ്പണം ഏപ്രില്‍ മൂന്നിനു ദേശീയപാതയില്‍ കൊടകര വച്ച് ഒരു സംഘം തട്ടിയെടുത്ത സംഭവം കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്കിയ ഹര്‍ജിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
ഇന്നലെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ വിശദമായ സത്യവാങ്മൂലം നല്കാന് ഇഡിയുടെ അഭിഭാഷകന് കൂടുതല്‍ സമയം തേടി.
കേരള പോലീസില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റീസ് അശോക് മേനോന് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
കുഴല്‍പ്പണക്കേസ്: അന്വേഷണം തുടങ്ങിയെന്ന് ഇഡി
01:10 AM Jun 24, 2021 | Deepika.com