പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു
01:10 AM Jun 24, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന എട്ട് പ്രതിവാര സ്പെഷൽ ട്രെയിനുകൾ സർവീസ് പുനഃരാരംഭിച്ചതായി റെയിൽവേ അറിയിച്ചു. റിസർവേഷനുള്ള യാത്രക്കാർക്കു മാത്രമേ ട്രെയിനുകളിൽ യാത്ര അനുവദിക്കൂ. ഗാന്ധിധാം ജംഗ്ഷൻതിരുനെൽവേലി(തിങ്കൾ), തിരുനെൽവേലിഗാന്ധിധാം ജംഗ്ഷൻ(വ്യാഴം), ഭാവനഗർ ടെർമിനുസ്കൊച്ചുവേളി(ചൊവ്വ), കൊച്ചുവേളിഭാവനഗർ (വ്യാഴം), ഇൻഡോർ ജംഗ്ഷൻകൊച്ചുവേളി(ചൊവ്വ), കൊച്ചുവേളിഇൻഡോർ ജംഗ്ഷൻ (വെള്ളി), പോർബന്ദർകൊച്ചുവേളി (വ്യാഴം), കൊച്ചുവേളിപേർബന്ദർ (ഞായർ).