തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മേഖലകളിലെ എന്‍സിസി( നാഷണല്‍ കേഡറ്റ് കോർ) ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമായി.
പത്താം ക്ലാസ്, പ്ലസ് ടു മൂല്യനിര്‍ണയം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കലോത്സവവും കായികമേളകളും നടക്കാത്തിനാല്‍ ഗ്രേസ് മാര്‍ക്ക് വേണ്ട എന്ന ഒരു അഭിപ്രായം വിദ്യാഭ്യാസ വകുപ്പിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
എന്നാല്‍ മുന്‍വര്‍ഷത്തെ കലാ, കായികപ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന നിര്‍ദേശം എസ്സിആര്‍ടി മുന്നോട്ടുവെച്ചിരുന്നു.കലാ കായിക മേഖലകളെ കൂടാതെ നിരവധി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കി വന്നിരുന്നു. ഇതില്‍ പ്രധാനപ്പെട്ടവയാണ് എന്‍സിസി ഉള്‍പ്പെടെയുള്ളവ. കോവിഡ് മഹാമാരിയുടെ നടുവില്‍ എന്‍സിസി, സ്കൗട്ട്, സ്റ്റുഡനന്റ്്സ് പോലീസ്, എന്‍എസ്എസ് വിദ്യാര്‍ഥികള്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
എന്‍സിസി കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന്
01:10 AM Jun 24, 2021 | Deepika.com