മുട്ടിൽ മരംമുറി: ജുഡീഷൽ അന്വേഷണത്തിന് ഗവർണർ ഇടപെടണമെന്നു കത്ത്
12:08 AM Jun 23, 2021 | Deepika.com
തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളയെപ്പറ്റി ജുഡീഷൽ അന്വേഷണത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കത്തു നൽകി. സ്വതന്ത്രമായ ജുഡീഷൽ അന്വേഷണത്തിന് മാത്രമേ വിവിധ തലത്തിൽ നടന്ന ഈ ഗൂഢാലോചനയുടെ വസ്തുതകൾ പുറത്തു കൊണ്ടുവരാനാകൂവെന്നും കത്തിൽ ആവശ്യപ്പെട്ടു.