കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കുട്ടനാട് അതിജീവന കൂട്ടായ്മ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ആന്‍ഡ് ഡെവലപ്മെന്റ് റിസര്‍ച്ചിന്റെ സഹകരണത്തോടെ ‘കുട്ടനാടിന്റെ അതിജീവനം സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തും.
ജൂലൈ മൂന്നിന് വൈകുന്നേരം ഏഴിന് നടക്കുന്ന വെബിനാറില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്‍ അധ്യക്ഷ ഡോ. കെ.ജി. താര, കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാർ, പി.എ. തോമസ്, ഡോ. എം.സി. ദിലീപ് കുമാര്‍, ഡോ. നെടുമ്പന അനിൽ, ഡോ. പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പരിസ്ഥിതി വിദഗ്ധര്‍ പങ്കെടുക്കുന്ന ആഗോള സെമിനാര്‍ സംഘടിപ്പിക്കും. കുട്ടനാട് നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി ഗവേഷണവിഭാഗമായ ഐജിഎസ്ഡിആറിന്റെ നേതൃത്വത്തില്‍ ഗവേഷണവും ആരംഭിച്ചിട്ടുണ്ട്.
കുട്ടനാടിന്റെ അതിജീവനം: വെബിനാര്‍ ജൂലൈ മൂന്നിന്
12:08 AM Jun 23, 2021 | Deepika.com