തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ ഒന്നിനു ക്ലാസുകൾ ആരംഭിക്കും. കോളജ് വിദ്യാർഥികൾക്കു പെട്ടെന്നു വാക്സിൻ നൽകി കോളജ് തുറക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മെഡിക്കൽ വിദ്യാർഥികൾക്കെല്ലാം വാക്സിനേഷൻ ലഭ്യമായതിനാലാണ് അവരുടെ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. 18 വയസുമുതൽ 23 വരെയുള്ള വിഭാഗത്തിന് പ്രത്യേക കാറ്റഗറിയാക്കി വാക്സിനേഷൻ നൽകും. അവർക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നൽകിയാൽ നല്ല അന്തരീക്ഷത്തിൽ കോളജുകൾ തുറക്കാനാവും.സ്കൂൾ അധ്യാപകരുടെ വാക്സിനേഷനും മുൻഗണന നൽകി പൂർത്തിയാക്കും.
മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ ഒന്നിനു ക്ലാസ് തുടങ്ങും
12:07 AM Jun 23, 2021 | Deepika.com