എൻജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്
12:07 AM Jun 23, 2021 | Deepika.com
കൊച്ചി: മൊബൈല്‍, ഐഒടി മാനേജ്മെന്റ് സൊലൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി ദക്ഷിണേന്ത്യയിലെ എൻജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. ബിഇ, ബിടെക്, എംടെക്, എംഎസ് സി, എംസിഎ കോഴ്സ് കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുമായി രണ്ടു ഘട്ടങ്ങളിലായാണു റിക്രൂട്ട്മെന്റ് ഡ്രൈവ്. ജൂലൈ ആറിന് ഓണ്‍ലൈന്‍ റോഡ്ഷോ സംഘടിപ്പിക്കും.