എംജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം
12:07 AM Jun 23, 2021 | Deepika.com
കോട്ടയം: എംജി സർവകലാശാല പരീക്ഷസംബന്ധമായ അടിയന്തര ജോലികൾ നടക്കുന്നതിനാൽ എംജി യൂണിവേഴ്സിറ്റി പരീക്ഷഭവനിൽ സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി പരീക്ഷ കണ്ട്രോളർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു പരിമിത ജീവനക്കാരുമായാണ് പരീക്ഷവിഭാഗം പ്രവർത്തിക്കുന്നത്. ഇവിടേക്കുള്ള എല്ലാ അപേക്ഷകളും ഓണ്‍ലൈനായി സമർപ്പിക്കുവാൻ സൗകര്യം ഏർപ്പെടുത്തി.