ലഹരിക്കെതിരേ പ്രസംഗമത്സരം
12:52 AM Jun 22, 2021 | Deepika.com
കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള നാശ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി ജൂണ്‍ 26 മുതല്‍ ജൂലൈ 26 വരെ ലഹരിവിമുക്ത തീവ്രയജ്ഞം നടത്തും. ഇതിനോടനുബന്ധിച്ചുള്ള ജില്ലാതല പ്രസംഗമത്സരം ജൂലൈ മൂന്നിനു നടക്കും. 15 വയസു വരെ, 16-25 വയസുവരെ, 25നു മുകളില്‍ എന്നിങ്ങനെ മൂന്നു കാറ്റഗറിയില്‍ ഓണ്‍ലൈനായാണു മത്സരം. വിജയികള്‍ക്കു യഥാക്രമം 3000, 2000, 1000 രൂപ കാഷ് അവാര്‍ഡുകളും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍: 9847415522.