ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപ: സ്റ്റേ ആവശ്യപ്പെട്ട അപ്പീൽ തള്ളി
12:52 AM Jun 22, 2021 | Deepika.com
കൊച്ചി: കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് നിരസിച്ചതിനെതിരേ തിരുവനന്തപുരം ദേവി സ്കാന്‍സ് ഉള്‍പ്പെടെ 10 സ്വകാര്യ ലാബുകള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.