കൊച്ചി: ലക്ഷദ്വീപില്‍ ജനവാസമുള്ള 10 ദ്വീപിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും കാലവര്‍ഷത്തെ തുടര്‍ന്ന് ഭക്ഷ്യക്ഷാമം നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ അറിയിച്ചു.
കോവിഡ് കര്‍ഫ്യൂവിനെത്തുടര്‍ന്ന് ലക്ഷദ്വീപില്‍ സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അമിനി ദ്വീപ് നിവാസിയായ കെ.കെ. നസീഹ് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം ഇപ്പോഴില്ലെന്നും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആവശ്യമില്ലെന്നും ലക്ഷദ്വീപ് കളക്ടര്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നിവേദനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഹര്‍ജിക്കാരനും വിശദീകരണം നല്കി. തുടര്‍ന്ന് ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.
ലക്ഷദ്വീപ്: 10 ദ്വീപുകളിലും അവശ്യസാധനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭരണകൂടം
12:52 AM Jun 22, 2021 | Deepika.com